കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

കൊച്ചി : കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൗണ്‍സില്‍ ഹാളില്‍ രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എസ്. സുഹാസിന്റെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷനിലെ കൗണ്‍സിലര്‍ കെ.ആര്‍ പ്രേംകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണിയാണ് എല്‍.ഡിഎഫിനു വേണ്ടി മത്സരിക്കുന്നത്.

74 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 37ഉം എല്‍.ഡി.എഫിന് 34 ഉം അംഗങ്ങളാണുള്ളത്. സ്വതന്ത്ര കൗണ്‍സിലര്‍മാരടക്കം മൂന്ന് പേരുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്.

ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ. വിനോദ് കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സാഹചര്യത്തിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.

Top