തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അയ്യന്റെ പേര് പറയും; ടിക്കാറാം മീണയ്‌ക്കെതിരെ ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമര്‍ശിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍.

പിണറായിയുടെ ഓഫീസിന്റെയും എകെജി സെന്ററിന്റെയും ജോലിയാണ് ടിക്കാറാം മീണ എടുക്കുന്നതെന്നാണ് ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചത്.

എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി ഉണ്ടാകുമെങ്കില്‍ തനിക്കെതിരെ നടപടി എടുക്കട്ടെ. എന്നാല്‍ അയ്യന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കില്ല, ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

Top