ശബരിമല; മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, ആഞ്ഞടിച്ച് മുഖ്യമന്ത്രി

കൊല്ലം: ശബരിമലയുടെ പേരില്‍ നരേന്ദ്രമോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അയ്യപ്പന്‍ എന്നു പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റെന്നു പറയുന്നത് പച്ചക്കള്ളമാണെന്നും അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നും ആര് തെറ്റ് ചെയ്താലും നടപടിയുണ്ടൊകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

144 പ്രഖ്യാപിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് ചട്ടം മോദിയ്ക്കും ബാധകമാണ്. ശബരിമലയില്‍ അക്രമം നടത്താന്‍ എത്തിയവര്‍ മോദിയുടെ അനുഗ്രഹത്തോടെയാണ് വന്നത്, മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ, ബിജെപിയ്‌ക്കൊപ്പം കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. താങ്ങുവിലയ്ക്ക് പകരം കര്‍ഷകര്‍ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കിയത് വെടിയുണ്ടയാണെന്നും കോണ്‍ഗ്രസിന് വര്‍ഗീയതയുടെ ഓരം ചേര്‍ന്ന് പോകാനാണ് താല്‍പ്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തിന് ചേരാത്ത തരത്തിലാണ് മോദിയുടെ സംസാരം. ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് താങ്ങുവിലയ്ക്ക് പകരമായി നല്‍കിയത് വെടിയുണ്ടകളാണ്. അനില്‍ അംബാനിയെ ഉപയോഗിച്ചാണ് മോദി റഫാല്‍ ഇടപാട് നടത്തിയത്. വഴിവിട്ട കരാര്‍ ഉറപ്പിച്ചതിന് പ്രതിഫലമായാണ് ഫ്രഞ്ച് സര്‍ക്കാര്‍ അനില്‍ അംബാനിക്ക് നികുതി കുടിശിക നല്‍കിയത്, പിണറായി ആരോപിച്ചു.

Top