ഇനി തട്ടകം കേരളം, ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചെന്നും ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേരള രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുന്നതില്‍ വിഷമമുണ്ടായിരുന്നുവെന്നും 2014-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം താന്‍ ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന തീരുമാനമെടുത്തിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ കിട്ടിയ അവസരം താന്‍ ഫലപ്രദമായി വിനിയോഗിക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകും മുല്ലപ്പള്ളി വ്യക്തമാക്കി.

Top