‘എന്റെ പൗരാവകാശം ഞാന്‍ വിനിയോഗിച്ചു നിങ്ങളും വിനിയോഗിക്കുക; മോഹന്‍ലാലിന്റെ വീഡിയോ

തിരുവനന്തപുരം: രാജ്യം ആരു ഭരിക്കുമെന്ന നിര്‍ണായ വിധി എഴുത്തിനായുള്ള ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കവേ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്കില്‍ വീഡിയോയുമായി മോഹന്‍ലാല്‍. ‘എന്റെ പൗരാവകാശം ഞാന്‍ വിനിയോഗിച്ചു നിങ്ങളും വിനിയോഗിക്കുക’യെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടൊപ്പം ഒരു വീഡിയോയും താരം ഫേസ്ബുക്കില്‍ പങ്കു വെച്ചിട്ടുണ്ട്.

Elections2019

#Elections2019

Posted by Mohanlal on Monday, April 22, 2019

മോഹന്‍ലാല്‍ രാവിലെ തിരുവനന്തപുരത്തെത്തി തന്റെ സമ്മദിദാനവകാശം രേഖപ്പെട്ടുത്തിയിരുന്നു. തിരുവനന്തപുരം മുടവന്‍മുകളിലെ പോളിംഗ്ബൂത്തിലാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തിയത്. താരജാഡകള്‍ ഇല്ലാതെ സാധരണക്കാരൊടൊപ്പം നീണ്ട ക്യൂവില്‍ നിന്നാണ് താരം വോട്ട് ചെയ്ത് മടങ്ങിയത്.

Top