ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് പൌരന്മാരാണ് : ആര്‍ച്ച് ബിഷപ്പ്

soosapakyam

കൊല്ലം : ലോകസഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് പൌരന്മാരാണെന്ന് ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം.

സഭക്ക് എല്ലാ പാര്‍ട്ടികളും ഒരുപോലെയാണ്. രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെയും സമുദായ സംഘടനകളെ പോലെയും തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിലപാട് എടുക്കാൻ സഭക്കാകില്ല.

തെരഞ്ഞെടുപ്പുകളില്‍ പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത നിലപാടാണ് സ്വീകരിക്കുന്നതെന്നും ബിഷപ്പ് കൊല്ലത്ത് പറഞ്ഞു.

Top