യുഡിഎഫിന് ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം കിട്ടും; മലക്കം മറിഞ്ഞ് ടി എന്‍ പ്രതാപന്‍

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ വിജയിക്കുമോ എന്ന തരത്തിലുള്ള ആശങ്ക കെപിസിസി നേതൃയോഗത്തില്‍ അറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ടി എന്‍ പ്രതാപന്‍. തൃശൂരില്‍ നരേന്ദ്രമോദിക്ക് എതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.

യുഡിഎഫിന് ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം കിട്ടുമെന്നും കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടാകുമെന്നും ഇടതുപക്ഷമായിരിക്കും തൃശൂരില്‍ രണ്ടാമതെത്തുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടിഎന്‍ പ്രതാപന്‍ പറഞ്ഞിരുന്നു.

വിജയ സാധ്യതയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തനിയ്ക്ക് സുരേഷ്ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും സുരേഷ്ഗോപി സ്ഥാനാര്‍ഥിയായതോടെ നിരവധി ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നും മണ്ഡലത്തിലുടനീളം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നുവെന്നുമായിരുന്നു ടി.എന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം കെപസിസി യോഗത്തില്‍ വെച്ച് പറഞ്ഞത്.

Top