by election; kasarkode udf win

കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂര്‍ 1,886 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വിജയത്തോടെ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി.

ഷാനവാസിന് 14,986 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇടതു സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ മൊയ്തീന്‍ കുഞ്ഞി കളനാടിന് 13,100 വോട്ടാണ് ലഭിച്ചത്.

ബിജെപി സ്ഥാനാര്‍ഥി എന്‍.ബാബുരാജ് 4,107 വോട്ട് നേടി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി പാദൂര്‍ കുഞ്ഞാമ്പു 6,437 വോട്ടിനാണ് ഇവിടെ നിന്നും വിജയിച്ചത്.

ഉദുമ പഞ്ചായത്തില്‍ മാത്രം നേരിയ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിച്ചതല്ലാതെ പോളിംഗ് കുറഞ്ഞിട്ടും കാര്യമായ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വെള്ളിയാഴ്ചയാണ് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ തവണത്തെക്കാള്‍ 12 ശതമാനം വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക പരത്തിയിരുന്നുവെങ്കിലും വ്യക്തമായ മേല്‍കൈയാണ് യുഡിഎഫിന് ലഭിച്ചിരിക്കുന്നത്.

Top