election – k.radhakrishnan

തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് മുന്‍ നിയമസഭ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍. തൃശൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് സി.പി.എം ജില്ലാകമ്മിറ്റി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് രാധാകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചേലക്കര എം.എല്‍.എയായ രാധാകൃഷ്ണന്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭ സ്പീക്കറും അതിന് മുമ്പ് നായനാര്‍ മന്ത്രിസഭയില്‍ അംഗവുമായിരുന്നു.

കുന്ദംകുളം എം.എല്‍.എ ബാബു.എം.പാലിശേരിയെ മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയേക്കുമെന്ന് സൂചനയുണ്ട്. സി.രവീന്ദ്രനാഥ് (പുതുക്കാട്), കെ.വി അബ്ദുള്‍ഖാദര്‍ (ഗുരുവായൂര്‍), ബി.ഡി.ദേവസി (ചാലക്കുടി) എന്നിവര്‍ മത്സരിച്ചേക്കും.

കഴിഞ്ഞ തവണ മണലൂര്‍ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറി ബേബി ജോണ്‍ മത്സരിയ്‌ക്കേണ്ടതില്ലെന്നാണ് ജില്ലാ കമ്മിറ്റി തീരുമാനം.

Top