തെലങ്കാനയിലെ വിജയം ചന്ദ്രശേഖര റാവു കഠിനാദ്ധ്വാനത്തിലൂടെ നേടിയതെന്ന് കെ.കവിത

ഹൈദരാബാദ്: തെലങ്കാനയില്‍ ലഭിച്ചിരിക്കുന്ന വിജയം ചന്ദ്രശേഖര റാവു കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്തതാണെന്ന് റാവുവിന്റെ മകളും എം.പിയുമായ കെ.കവിത.

തങ്ങള്‍ ജനങ്ങളുടെ പ്രതികരണം കാണുകയായിരുന്നെന്നും നാലര വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ പ്രതിഫലം ലഭിച്ചെന്നും കെ.സി.ആറിനെ പോലെ തെലങ്കാനയെ അറിയുന്നവര്‍ വേറെ ആരുമില്ലെന്നും കവിത പറഞ്ഞു.

ടി.ആര്‍.എസിനെ തകര്‍ക്കാനായി കോണ്‍ഗ്രസ് ആന്ധ്രയിലെ തെലുഗു ദേശം പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ എന്‍.ചന്ദ്രബാബു നായിഡുവിനെ രംഗത്തിറക്കിയിരുന്നു. എന്നാല്‍, ഈ സഖ്യം ഒരിക്കലും കെ.സി.ആറിന് ഭീഷണിയായില്ലെന്നും കവിത വ്യക്തമാക്കി.

Top