ഇന്ന് നിശബ്ദ പ്രചരണം ; ഹരിയാനയും മഹാരാഷ്ട്രയും നാളെ പോളിങ് ബൂത്തിലേക്ക്

Tripura vote

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും ഇന്ന് നിശബ്ദ പ്രചരണം. ഇരു സംസ്ഥാനങ്ങളിലും പരസ്യ പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. നാളെയാണ് രണ്ട് സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്.

കശ്മീരും ദേശസുരക്ഷയും സവര്‍ക്കറുടെ ഭാരത്‍രത്നയും ഉയര്‍ത്തിക്കാട്ടിയ ബിജെപി കര്‍ഷക പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ ശ്രദ്ധിച്ചു. താക്കറെ കുടുംബത്തില്‍ നിന്നാദ്യമായി ഒരാളെ മല്‍സരിപ്പിക്കുന്ന ശിവസേനയ്ക്ക് ഇത്തവണത്തേത് അഭിമാനപോരാട്ടമാണ്.
അഭിപ്രായ സര്‍വേകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്.

മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 3237 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്. ഇതില്‍ 916 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് നേരിടുന്നവരാണ്. ഇതില്‍ കൊലപാതകം, മോഷണം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ നേരിടുന്നവരും ഇതിലുണ്ട്. 90 സീറ്റുകളിലേക്കുള്ള ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ 1108 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ആകെ 1.8 വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്. രണ്ട് സംസ്ഥാനത്തും വോട്ടെണ്ണല്‍ നടക്കുന്നത് ഈ മാസം 24ന് ആണ്.

Top