ലോക്സഭാ തെരെഞ്ഞടുപ്പ്; വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഫെയ്‌സ്ബുക്ക് തയ്യാര്‍

തെരഞ്ഞെടുപ്പ് കാലത്തെ വ്യാജ വാര്‍ത്തകളെ തടയാന്‍ വന്‍ ഒരുക്കവുമായി ഫെയ്‌സ്ബുക്ക്. സൈബര്‍ സുരക്ഷ വിദഗ്ദരുള്‍പ്പടെ 40 സംഘങ്ങളിലായി മുപ്പതിനായിരം ആളുകളെയാണ് വ്യാജവാര്‍ത്തകളെ പ്രതിരോധിക്കാനായി ഫെയ്സ്ബുക്ക് നിയോഗിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിന്റെ ആസ്ഥാനമായ മെന്‍ലോ പാര്‍ക്കിലും,ഡബ്ലിന്‍,സിംഗപ്പൂര്‍ തുടങ്ങിയ ഫെയ്സ്ബുക്കിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങളിലെല്ലാം ഈ ഉദ്യോഗസ്ഥര്‍ കര്‍മ്മനിരതരാവും.

അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ വാര്‍ത്തകളെ കണ്ടെത്താനും അത് പ്രതിരോധിക്കാനും ഫെയ്സ്ബുക്കിന്റെ ഈ സംഘം സജ്ജരാണ്.

തെരെഞ്ഞെടുപ്പ് കാലത്ത് പ്രചരിക്കുന്ന വ്യാജ വീഡിയോകളും ശബ്ദങ്ങളുമാണ് കമ്പനിയുടെ പ്രധാന വെല്ലുവിളിയായി മാറുന്നതെന്നാണ് ഫെയ്സ്ബുക്കിന്റെ എന്‍ജിനീയറിങ് വിഭാഗം മേധാവികള്‍ പറയുന്നത്. ഇതിനു പുറമേ ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് എന്നീ സേവനങ്ങളിലും പ്രചരിക്കപ്പെടുന്ന ഉള്ളടക്കങ്ങള്‍ പരിശോധനയ്ക്കു ശേഷം മാത്രമേ ആളുകള്‍ക്ക് പങ്കുവെയ്ക്കാന്‍ അനുവദിക്കു എന്നും ഫെയ്സ്ബുക്ക് പറയന്നു.

Top