തിരഞ്ഞെടുപ്പു ഡ്യൂട്ടി: സർക്കാർ ജീവനക്കാർക്കുള്ള വാക്സിനേഷൻ ഇന്നുമുതൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്കുള്ള കോവിഡ് വാക്സിനേഷന് ഇന്നു തിരുവനന്തപുരത്ത് തുടക്കമാവും.ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വാക്‌സിനേഷന് ആദ്യ ഘട്ടത്തിൽ 1000 പേരെ പങ്കെടുപ്പിക്കും.

തിരുവനന്തപുരം ജില്ലയിലാകെയായി 58,000 പേരുടെ പട്ടികയാണു ലഭിച്ചത്.ശേഷം അത് 30,000 പേരിലേക്കു ചുരുക്കി.

Top