മലപ്പുറത്തെ തെരഞ്ഞെടുപ്പ് തോല്‍വി; അച്ചടക്ക നടപടിയെടുക്കാന്‍ സിപിഎം

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സീറ്റുകളില്‍ തിരുത്തല്‍ നടപടിയുമായി സിപിഎം. കോഴിക്കോട്, എറണാകുളം, വയനാട്, തിരുവനന്തപുരം ജില്ലകള്‍ക്ക് പിന്നാലെ മലപ്പുറത്തും പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടികള്‍ക്ക് ആരംഭിച്ചു.

തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ സീറ്റിലെ തോല്‍വിയില്‍ ആറ് പേരോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടി. പെരിന്തല്‍മണ്ണ നഗരസഭയുടെ മുന്‍ ചെയര്‍മാനും സി.പി.എം ഏരിയാ സെന്റര്‍ അംഗവുമായ എം.അബ്ദുള്‍ സലിം,ഏരിയാ സെന്റര്‍ അംഗം കെ.ഉണ്ണികൃഷ്ണന്‍, ഏരിയാ കമ്മിറ്റി അംഗം നിഷി അനില്‍ രാജ്, ലോക്കല്‍ കമ്മറ്റി സെക്രട്ടറി സത്യനാരായണന്‍, പുലാമന്തോള്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മുഹമ്മദ് ഹനീഫ, ഏലംകുളം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം ഗോവിന്ദ പ്രസാദ് എന്നിവരില്‍ നിന്നാണ് സി.പി.എം നേതൃത്വം വിശദീകരണം തേടിയത്.

Top