കോവിഡ് നിയന്ത്രണങ്ങളോടെ തെരഞ്ഞെടുപ്പ്; ദീപക് മിശ്ര കേരളത്തില്‍ നിരീക്ഷകന്‍

ന്യൂഡല്‍ഹി: ആരോഗ്യ രംഗത്തെ പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ല, ആരോഗ്യ സുരക്ഷ ഉറപ്പാക്കി മാത്രമേ തെരഞ്ഞെടുപ്പ് നടത്തുകയുള്ളൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. കേരളത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. അഞ്ചിടത്ത് 2.4 ലക്ഷം പോളിങ് സ്‌റ്റേഷനുകളും 18 കോടി വോട്ടര്‍മാരാണുള്ളത്. 824 മണ്ഡലങ്ങളാണ് ഇത്തവണ ജനവിധി തേടുന്നത്. 40,771 പോളിങ് ബൂത്തുകളാണ് കേരളത്തിലുള്ളത്. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വഴി വോട്ട് ചെയ്യാന്‍ സാധിക്കും. കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഒരുക്കും.

വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ വരെ നീട്ടാം. പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം രണ്ട് പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. 5 പേര്‍ക്ക് മാത്രമേ വീട് കയറിയുള്ള പ്രചരണം നടത്താന്‍ അനുവാദമുള്ളൂ. പ്രശ്‌ന ബാധിത മേഖലകളില്‍ കേന്ദ്ര നിരീക്ഷകര്‍ ഉണ്ടാകും. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ വെബ് കാസ്റ്റിംഗ് നടത്തും ദീപക് മിശ്രയാണ് കേരളത്തിലെ നിരീക്ഷകന്‍. പുഷ്‌പേന്ദ്ര സിംഗ് പുനിയ കേരളത്തിലെ പ്രത്യേക നിരീക്ഷകനാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമാണ്. വാഹനറാലികളില്‍ 5 വാഹനങ്ങള്‍ മാത്രം അനുവദിക്കും.

ബീഹാര്‍ തെരഞ്ഞെടുപ്പ് അഭിമാനനേട്ടമായി. കോവിഡിനിടയിലും തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നും സുനില്‍ഡ അറോറ വ്യക്തമാക്കി.

Top