തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാഥയും കലാശക്കൊട്ടും പാടില്ല; മാനദണ്ഡങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാഥയും കലാശക്കൊട്ടും പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള്‍ കമ്മീഷന്‍ പുറത്തിറക്കി.

പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പടെ മൂന്നു പേര്‍ മാത്രമേ പാടുള്ളു. സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കാന്‍ പാടില്ല. പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പടെ അഞ്ചു പേര്‍ മാത്രമേ ഉണ്ടാകാവുള്ളെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് മൂന്നു വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. ജാഥയും കലാശക്കൊട്ടും പാടില്ല. പ്രചാരണത്തിന് സമൂഹമാധ്യമങ്ങളെ പരമാവധി ഉപയോഗിക്കണം.

Top