തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി കിട്ടി; തുറന്ന് സമ്മതിച്ച് എസ് രാമചന്ദ്രന്‍പിള്ള

ramachandran pilla

മലപ്പുറം: തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് കിട്ടിയതെന്ന് തുറന്ന് സമ്മതിച്ച് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള.

തുറന്ന മനസോടെ അതിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും ജനങ്ങളുമായി സംവാദം നടത്തുമെന്നും എന്നാല്‍ ഇത് അവസാന തെരഞ്ഞെടുപ്പല്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന ഇഎംഎസ് സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ ഒരു ബലപ്രയോഗവും നടത്തിയിട്ടില്ല. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമം മാത്രമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പൊതു ബോധത്തെ പുറകോട്ടടിപ്പിക്കാന്‍ വലതു പക്ഷ ശക്തികള്‍ക്ക് സാധിച്ചു. അതിനെ തടയാന്‍ ഇടതു പക്ഷത്തിന് ആയില്ല. എന്നാല്‍ അത് എന്തുകൊണ്ടെന്ന് പഠിക്കണം, എസ്ആര്‍പി വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകരുടെ രാഷ്ട്രീയ നിലവാരം ഇന്നത്തെ കടമകള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തമല്ല. ജനങ്ങളുമായുള്ള ബന്ധത്തില്‍ വിടവുണ്ട്. ജനങ്ങളെ മനസിലാക്കാനായില്ല. ജനങ്ങള്‍ക്ക് നമ്മളോട് പലതും തുറന്ന് പറയാന്‍ ഭയമുണ്ടോ എന്നും പരിശോധിക്കണം, എസ് ആര്‍ പി കൂട്ടിച്ചേര്‍ത്തു.

Top