ഹെലികോപ്റ്ററില്‍ തകരാര്‍; പരിഹരിക്കാന്‍ ചാടിയിറങ്ങി, രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലാകുന്നു

ഉന: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെലികോപ്റ്ററിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ചാടിയിറങ്ങിയ രാഹുല്‍ ഗാന്ധിയുടെ ചിത്രം സോഷ്യല്‍ മീഡികളില്‍ വൈറലാവുന്നു. കോണ്‍ഗ്രസ് അധ്യക്ഷനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഹിമാചല്‍പ്രദേശിലെ ഉനയില്‍ വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് തകരാര്‍ പരിഹരിക്കാന്‍ വിദഗ്ദര്‍ എത്തിയെങ്കിലും രാഹുലും ഒപ്പം കൂടുകയായിരുന്നു.

‘ഉനയില്‍ വെച്ചാണ് ഹെലികോപ്റ്ററിന് തകരാറുണ്ടായത്, എല്ലാവരും ഒന്നിച്ചുനിന്ന് അക്കാര്യം പെട്ടെന്ന് പരിഹരിച്ചു. നല്ല ടീം വര്‍ക്കാണ് പ്രശ്നം പെട്ടെന്ന് പരിഹരിക്കാന്‍ സഹായിച്ചത്’, രാഹുല്‍ ഇന്റസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം കുറിച്ചു.

Top