തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്ക

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം. സ്ഥാനാര്‍ത്ഥിയാകാന്‍ അവകാശവാദവുമായി കൂടുതല്‍ പേര്‍ രംഗത്ത് എത്തുന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്.

എല്ലാ തെരഞ്ഞെടുപ്പുകാലത്തും വനിതാ പ്രാതിനിധ്യം ചര്‍ച്ചയാകുമെങ്കിലും നിരാശയാണ് ഫലം. ഇത്തവണ ഒരാളെ എങ്കിലും പരിഗണിക്കാന്‍ തീരുമാനിച്ചെങ്കിലും ആരെ പരിഗണിക്കണമെന്നതില്‍ ലീഗില്‍ അനിശ്ചിതത്വം തുടരുകയാണ്.

എംഎസ്എഫിന്റെ ദേശീയ വൈസ് പ്രസിഡന്റായ ഫാത്തിമ തഹ്‌ലിയ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. യുവ പ്രതിനിധി എന്നതും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ആകുമെന്നതുമാണ് തഹ്‌ലിയയെ നേതൃത്വം പരിഗണിക്കുന്നത്.

Top