തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടു​ള്ള ഭ​യ​വും ബ​ഹു​മാ​ന​വും ന​ഷ്ട​പ്പെ​ട്ടെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടു​ള്ള ഭ​യ​വും ബ​ഹു​മാ​ന​വും ന​ഷ്ട​പ്പെ​ട്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. തെരഞ്ഞെടുപ്പിലുടനീളം മോദിക്കും സംഘത്തിനും കൂട്ട് നിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് നാടകമുള്‍പ്പെടെ കമ്മിഷന്‍ കണ്ടില്ലെന്ന് നടിച്ചെന്നും രാഹുല്‍ ഗാന്ധി വിശദമാക്കി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് രാ​ഹു​ല്‍ ക​മ്മീ​ഷ​നെ വി​മ​ര്‍​ശി​ച്ച്‌ രം​ഗ​ത്തെ​ത്തി​യ​ത്.

Top