ബിരുദ വിവാദം: സ്മൃതി ഇറാനിക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: തെറ്റായ വിദ്യാഭ്യാസ യോഗ്യത സമര്‍പ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ സംഭവത്തില്‍ സ്മൃതി ഇറാനിക്കെതിരെ കേസ്. കോണ്‍ഗ്രസിന്റെ ലക്‌നൗവിലെ മൈനോറിറ്റി സെല്‍ അധ്യക്ഷന്‍ തൗഹീദ് സിദ്ദിഖ് നജ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

2014ല്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ് മൂലത്തില്‍ താന്‍ ബിരുദം നേടിയെന്ന് സ്മൃതി ഇറാനി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ താന്‍ ബിരുദം പൂര്‍ത്തിത്തിയാക്കിയിട്ടില്ലെന്നും ബി.കോമിന്റെ ഒന്നാം ഘട്ട ബിരുദം മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും പറയുന്നു. ഇത് ചൂണ്ടിക്കാട്ടി സത്യവാങ് മൂലത്തില്‍ കള്ളം പറഞ്ഞു എന്നും സ്മൃതി ഇറാനിയുടെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നും, ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ തൗഹീദ് സിദ്ദിഖ് നജ്മി നേരിട്ടെത്തി നല്‍കിയ പരാതിയിലാണിപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.

Top