രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ നിന്ന് നോട്ട ബട്ടണ്‍ ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗണ്‍സല്‍, രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ നിന്ന് നോട്ട ബട്ടണ്‍ ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ, നിയസമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രമാവും നോട്ട തുടരുക.

രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗണ്‍സല്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. നോട്ടയുടെ കോളം ബാലറ്റ് പേപ്പറുകളില്‍നിന്ന് നീക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ ഓഗ്സ്റ്റില്‍ വിധിച്ചിരുന്നു.

നേരിട്ടുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാത്രം നോട്ട ഉപയോഗിച്ചാല്‍ മതിയെന്നും രാജ്യസഭാ തെരഞ്ഞെടുപ്പ് പോലുള്ള പരോക്ഷ തെരഞ്ഞെടുപ്പുകളില്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ഷൈലേഷ് മനുഭായി പര്‍മാറുടെ ഹര്‍ജിയിലായിരുന്നു കോടതി വിധി.

Top