മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍ ;കോണ്‍ഗ്രസിന്റെ വാദം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

election

ഭോപ്പാല്‍: മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാരുണ്ടെന്ന കോണ്‍ഗ്രസിന്റെ വാദം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് 60 ലക്ഷത്തോളം വ്യാജ വോട്ടര്‍മാരുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണമുന്നയിച്ചത്. കോണ്‍ഗ്രസിന്റെ ഈ വാദമാണ് കമ്മീഷന്‍ തള്ളിയത്.

കോണ്‍ഗ്രസിന്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ രണ്ട് സംഘത്തെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചത്. വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ച് 2016 ല്‍ ഉണ്ടായ ക്രമക്കേടുകള്‍ തിരുത്തിയെന്നും അനധികൃതമായി കടന്നുകൂടിയ 68 ലക്ഷത്തോളം ഡ്യൂപ്‌ളിക്കേറ്റ് വോട്ടര്‍മാരെ ഒഴിവാക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസ് അറിയിച്ചു.

കൂടാതെ നരേല, ഭോജ്പുര്‍, ഹോഷംഗാബാദ്, സിയോണി മാര്‍വ എന്നിവിടങ്ങളിലെല്ലാം സംഘത്തെ അയച്ച് പരിശോധന നടത്തിയതായും കമ്മീഷന്‍ അറിയിച്ചു.

Top