സരിത എസ്.നായര്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി

തിരുവനന്തപുരം:സരിത എസ്.നായര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നല്‍കിയ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. എറണാകുളം, വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ ശിക്ഷിച്ചിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തരവരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് പത്രിക തള്ളാന്‍ തീരുമാനിച്ചത്.

Top