തെരഞ്ഞെടുപ്പ് കഴിയും വരെ ‘പിഎം മോദി’ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന്

ന്യൂഡല്‍ഹി: ‘പിഎം മോദി’ സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

ഒമംഗ് കുമാറാണ് ‘പിഎം നരേന്ദ്രമോദി’ സംവിധാനം ചെയ്തത്. ചിത്രത്തില്‍ വിവേക് ഒബ്റോയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. മനോജ് ജോഷി, ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഡല്‍ഹി,അഹമ്മദാബാദ്,കച്ച്,ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

Top