ലോക് സഭാ തെരഞ്ഞെടുപ്പ് ; സമൂഹമാധ്യമങ്ങള്‍ക്ക്‌ മൂക്കുകയറിടാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

social-media

ന്യൂഡല്‍ഹി: 800 മില്ല്യണ്‍ വോട്ടര്‍മാരാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയാണിത്. എന്നാല്‍ പരമ്പരാഗത മാധ്യമങ്ങളെപ്പോലെയല്ല, സമൂഹമാധ്യമങ്ങളുടെ അതിപ്രസരമാണ് ഇപ്പോള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിടുന്നു ഏറ്റവും വലിയ തലവേദന. അതിനാല്‍ ഇത്തവണ ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ് ആപ്പ് തുടങ്ങിയവയെ പെയ്ഡ് ന്യൂസിന്റെ പരിധിയില്‍ കൊണ്ട് വരാനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്.

എന്നാല്‍ പെയ്ഡ് വാര്‍ത്തകള്‍ക്ക് പ്രത്യേക നിയമം നിലവിലില്ല. ജനപ്രാധിനിത്യ നിയമത്തിലെ 10എ, 77 വകുപ്പുകള്‍ വച്ചാണ് നിലവില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ കേസെടുക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമോഷന്‍ വീഡിയോകളും ട്വീറ്റുകളും പോസ്റ്റുകളും എല്ലാം ഇത്തരത്തില്‍ പെയ്ഡ് വാര്‍ത്തകളായി കണക്കാക്കും.

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വാര്‍ത്തയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സമ്മതിക്കില്ലെന്നും അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാത്തരത്തിലുമുള്ള പ്രതിരോധ നടപടികളും എടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒ പി റാവത്ത് പറഞ്ഞു. ആവശ്യം വന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതു വരെ ഇടക്കാല നിയന്ത്രണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ക്ക് കൊണ്ട് വരാനും കമ്മീഷന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഇന്ത്യയില്‍ ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ക്കം വ്യാജവാര്‍ത്താ പ്രചരണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പാര്‍ട്ടികള്‍ പോലും സമൂഹമാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചു എന്ന് ആരോപണങ്ങളുണ്ടായിരുന്നു.

Top