അടയാളം പതിക്കാന്‍ 26 ലക്ഷം മഷിക്കുപ്പികള്‍ വേണം; ഓര്‍ഡര്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

vote

ന്യൂഡല്‍ഹി:ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ വിരലില്‍ മഷിയടയാളം പതിക്കാന്‍ ഏകദേശം 26 ലക്ഷം മഷിക്കുപ്പികള്‍ വേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കര്‍ണാടക സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് കമ്പനിയിലാണ് മഷിക്കുപ്പികള്‍ തയ്യാറാക്കുന്നതിന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ഏകദേശം 33 കോടിയാണ് മഷിക്കുപ്പികളുടെ നിര്‍മാണത്തിനായി കമ്മീഷന്‍ ചെലവഴിക്കുക. 10 ക്യൂബിക് സെന്റീമീറ്റര്‍ വലിപ്പമുള്ള കുപ്പികളിലാണ് വോട്ടിംഗ് മഷി നിറയ്ക്കുക. ഒരു ക്യൂബിക് സെന്റീ മീറ്റര്‍ എന്ന് വച്ചാല്‍ ഒരു മില്ലീ ലിറ്റര്‍.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21.5 ലക്ഷം മഷിക്കുപ്പികളാണ് ഉപയോഗിച്ചത്. ഇത്തവണത്തെക്കാളും 4.5 ലക്ഷം കുറവാണിതെന്ന് മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് കമ്പനി എംഡി ചന്ദ്രശേഖര്‍ ദോദാമണി പറഞ്ഞു.

Top