‘ദുശ്ശകുനം പരാമർശം’; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ദില്ലി: രപ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ദുശ്ശകുനം പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പോക്കറ്റടിക്കാരനാണെന്ന് രാഹുല്‍ പരിഹസിച്ചിരുന്നു.ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇന്ത്യ മികച്ച നിലയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി എത്തിയതിന് പിന്നാലെയാണ് ദുശ്ശകുനം ഉണ്ടായതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

വയനാട് എംപിക്കെതിരെ ബിജെപി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. പരാതിയിലെ ആരോപണങ്ങളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. വെള്ളിയാഴ്ച വൈകീട്ട് ആറിന് മുമ്പ് രാഹുല്‍ തന്റെ വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നുമാണ് ബിജെപിയുടെ പരാതിയില്‍ ആരോപിക്കുന്നത്.

Top