മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം മോദി’; മേയ് 19ന് മുമ്പായി റിലീസ് ചെയ്യരുതെന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം മോദി’ എന്ന ചിത്രം മേയ് 19ന് മുമ്പായി റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്വാതന്ത്രത്തോടെ തെരഞ്ഞെടുപ്പ് നടക്കുവാനാണ് ഈ നിര്‍ദേശം നല്‍കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തിങ്കളാഴ്ച മുദ്രവച്ച കവറില്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതാണ്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 17ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്കായി ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിംഗ് നടത്തിയിരുന്നു. ചിത്രം കണ്ട് 22നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

Top