ലോക്‌സഭാ തെരഞ്ഞെടുപ്പ്; തിയതി പ്രഖ്യാപനം ഞായറാഴ്ച വൈകുന്നേരം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിയതി ഞായറാഴ്ച വൈകുന്നേരം പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണിയോടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറയാണ് തിയതി പ്രഖ്യാപിക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

വരുന്ന മെയ് മാസത്തില്‍ ലോക്‌സഭയിലെ 545 സീറ്റുകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതില്‍ കമ്മീഷനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു.

Top