തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി കാശ്മീരിലെത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശ്രീനഗര്‍: തെരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ജമ്മു കശ്മീരില്‍ എത്തി.രണ്ട് ദിവസങ്ങളിലായി അദ്ദേഹം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങളില്‍ പങ്കെടുക്കും.

കൂടാതെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും, പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുന്ന കമ്മീഷന്‍ കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പുറമേ തെരഞ്ഞെടുപ്പ് സമയക്രമവും പ്രഖ്യാപിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാകുമോയെന്നതാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. അതേ സമയം അതിനുള്ള സാഹചര്യം സംസ്ഥാനത്ത് ഒരുങ്ങിയിട്ടില്ലെന്നാണ് പൊതു വിലയിരുത്തല്‍.

Top