പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നതായി സുപ്രീംകോടതി

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്ന് സുപ്രീംകോടതി.

ആയിരക്കണക്കിന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണെന്നും കുറച്ച് സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത് മനസിലാക്കാമെന്നും എന്നാല്‍, ആയിരക്കണക്കിന് സീറ്റുകളിലാണ് ഇപ്പോള്‍ ഇത് സംഭവിച്ചിരിക്കുന്നതെന്നും ചീഫ് ജസിറ്റസ് ദീപക് മിശ്ര പറഞ്ഞു.

പശ്ചിമബംഗാളിലെ 34 ശതമാനം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും തൃണമുലിന് എതിരാളികളുണ്ടായിരുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കിയിരുന്നത്. ബിര്‍ബുഹും, ബാന്‍കുര, മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗാന തുടങ്ങിയ ജില്ലകളിലെല്ലാം തൃണമൂലിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല.

Top