Election Commission issues notice to Akhilesh Yadav for bribery remark

akhilesh

ലക്‌നോ: യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു.

അഖിലേഷ് നടത്തിയ കൈക്കൂലി പരാമര്‍ശവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണത്തിലാണ് കമ്മീഷന്‍ നോട്ടീസയച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനു മുമ്പ് വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

അഖിലേഷ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി.

വോട്ടിന് പണം വാങ്ങിയ ശേഷം സൈക്കിള്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് അഖിലേഷ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലയില്‍ പറഞ്ഞിരുന്നു. കൈക്കൂലി വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നുമാണ് ബിജെപിയുടെ ആരോപണം.

Top