Election Commission gives green signal to Modi’s ‘Mann ki baat’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി വരാറുള്ള മന്‍ കീ ബാത്ത് പരിപാടി തുടരാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍.

യുപി അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതിനാല്‍ പരിപാടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കമ്മീഷനെ സമീപിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു.

അതേസമയം, നാളെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയെ കുറിച്ചാവും മോദി സംസാരിക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മാര്‍ച്ച് 9 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്.

ഉത്തര്‍പ്രദേശിനെ കൂടാതെ, പഞ്ചാബ്, ഗോവ. ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ട് വരെ വോട്ടെടുപ്പ് നടക്കുന്നത്. 11നാണ് വോട്ടെണ്ണല്‍.

Top