അമ്പും വില്ലും ആര്‍ക്കുമില്ല; ശിവസേന തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചു

ഡൽഹി: ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ച് ഉദ്ദവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ പക്ഷങ്ങൾ രംഗത്തുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

വരാനിരിക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നം ഉപയോഗിക്കാൻ അവകാശവാദം ഉന്നയിച്ചാണ് ഇരുപക്ഷവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

തെരഞ്ഞെടുപ്പിൽ കമ്മീഷൻ അനുവദിച്ച ചിഹ്നങ്ങളിൽ ഏതെങ്കിലും ഒരെണ്ണം രണ്ടുകൂട്ടർക്കും തെരഞ്ഞെടുക്കാമെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. ഇരുകൂട്ടരും തങ്ങളുടെ ഗ്രൂപ്പുകളുടെ പേര് എന്താണെന്ന് ഒക്ടോബർ പത്ത് 1 മണിക്ക് മുൻപ് വ്യക്തമാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Top