പ്രശ്നബാധിത ബൂത്തുകൾ കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകളെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏറ്റവും കൂടുതൽ പ്രശ്ന ബാധിത ബൂത്തുകൾ കണ്ണൂ‍ർ ജില്ലയിലാണ് ഉള്ളത്. അഞ്ച്  പ്രശ്നബാധിത ബൂത്തുകളുളള പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്.

ഇവിടങ്ങളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ നിർദേശം നൽകി. വെബ് കാസ്റ്റിംഗ് ഇല്ലാത്ത ബൂത്തുകളിൽ വീഡിയോഗ്രഫി നടത്തും. സംസ്ഥാന പൊലിസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Top