കാസര്‍ഗോട് റീപോളിംഗ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഇ.പി ജരാജന്‍

EP Jayarajan

തിരുവനന്തപുരം: കള്ളവോട്ടിനെ തുടര്‍ന്ന് കാസര്‍ഗോട് മണ്ഡലത്തിലെ നാലു ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ പ്രതികരിച്ച് വ്യാവസായിക വകുപ്പ് മന്ത്രി ഇ.പി ജരാജന്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏത് തീരുമാനവും സ്വാഗതം ചെയ്യുന്നുവെന്നാണ് ഇ.പി ജയരാജന്‍ വ്യക്തമാക്കിയിരിക്കുന്നത്.

കല്ല്യാശ്ശേരി, പയ്യന്നൂര്‍, നിയമസഭ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗിന് സാധ്യതയുള്ളത്.

കല്ല്യാശ്ശേരിയിലെ 19, 69,70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48 നമ്പര്‍ ബൂത്തിലും റീപോളിംഗ് നടത്തുവാനാണ് സാധ്യത. റീപോളിംഗ് ഞായറാഴ്ച നടത്തുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപം ഇന്നുണ്ടാകും.

അതേസമയം, കൂടുതല്‍ ഇടങ്ങളില്‍ റീപോളിംഗ് വേണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. വോട്ടിംഗ് 90 ശതമാനത്തില്‍ അധികമായ മണ്ഡലങ്ങളില്‍ റീപോളിംഗ് നടത്തണമെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യമുന്നയിച്ചത്.

Top