ഇംഫാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പുറത്തിറക്കിയ പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന പരസ്യത്തിനാണ് വിലക്ക് ര്‍േപ്പെടുത്തിയത്.
ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പരസ്യം പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്നാണ് ബിജെപി പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.