പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം: ബിജെപി സ്ഥാനാര്‍ഥി ഗി​രി​രാ​ജ് സിം​ഗി​നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

ന്യൂഡല്‍ഹി : പെരുമാറ്റച്ചട്ടലംഘനത്തിന് ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിംഗിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്ലിം സമുദായത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ഏപ്രില്‍ 24 ന് നടത്തിയ വിവാദ പ്രസ്താവനയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

‘വന്ദേമാതരം ചൊല്ലാത്തവരോടും മാതൃരാജ്യത്തെ ബഹുമാനി ക്കാത്തവരോടും ഈ രാജ്യം പൊറുക്കില്ല. സിമാരിയ ഘട്ടില്‍ ജീവന്‍ വെടിഞ്ഞ എന്റെ പൂര്‍വികര്‍ക്ക് ശ്മശാനം വേണ്ടിയിരുന്നില്ല. പക്ഷെ, നിങ്ങള്‍ക്ക് മൂന്നു ചാണ്‍ വേണ്ടിവരും’ എന്നായിരുന്നു ഗിരിരാജ് പറഞ്ഞത്.

കേന്ദ്രമന്ത്രി കൂടിയായ ഗിരിരാജ് സിംഗ് ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍നിന്നാണ് ജനവിധിതേടുന്നത്. സിപിഐയുടെ കനയ്യകുമാര്‍, ആര്‍ജെഡിയുടെ തന്‍വീര്‍ ഹസന്‍ എന്നിവരാണ് ഗിരിരാജിന്റെ എതിര്‍സ്ഥാനാര്‍ഥികള്‍.

Top