Election commission cancels polls in 2 assembly seats in Tamilnadu

ന്യൂഡല്‍ഹി:വ്യാപകമായി പണവും സമ്മാനങ്ങളും വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവെച്ച തമിഴ്‌നാട്ടിലെ അരുവാകുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. പത്രിക സമര്‍പ്പണമടക്കം വീണ്ടും നടത്തണമെന്ന് കമ്മീഷന്‍ അറിയിച്ചു.പുതുക്കിയ തീയതി പീന്നീട് അറിയിക്കും.

ജൂണ്‍ 13 ന് തിരഞ്ഞെടുപ്പ് നടത്തായിരുന്നു ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇലക്ഷന്‍ വിജ്ഞാപനം റദ്ദാക്കി പത്രികാ സമര്‍പ്പണമടക്കം പുതുക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത്.

മെയ് 16 ല്‍ തമിഴനാടില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പണവും സമ്മാനങ്ങളും വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് അരുവാകുറിച്ചിയിലേയും തഞ്ചാവൂരിലേയും വോട്ടെടുപ്പ് ആദ്യം മെയ് 23 ലേക്ക് മാറ്റി.23 ല്‍ നിന്ന് വീണ്ടും ജൂണ്‍ 13 ന് നടത്താനയിരുന്നു തീരുമാനം .അതാണിപ്പോള്‍ വീണ്ടും മാറ്റിയിട്ടുള്ളത്.

അരുവാകുറിച്ചിയിലെ ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും ഒരു കോടി രൂപയും എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് അഞ്ച് കോടി രൂപയും പിടിച്ചെടുത്തിരുന്നു. ഇത് കൂടാതെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി വച്ചിരുന്ന മുണ്ടുകളും സാരികളും പിടിച്ചെടുത്തിരുന്നു.

Top