കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പൊലീസ് കേസെടുക്കും.

ഏപ്രില്‍ നാലിനായിരുന്നു കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് നടപടി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം കമ്മീഷന്‍ അംഗീകരിച്ചത്.എല്ലാ നിയോജകമണ്ഡലങ്ങളിലും നാളെ മുതല്‍ ബൈക്ക് റാലികള്‍ സംഘടിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Top