election commission announced election dates

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.

ഗോവ, മണിപ്പൂര്‍, പഞ്ചാബ് ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11ന് എല്ലാം സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നടക്കും.

ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11ന് ഒന്നാംഘട്ടം ജനവിധി നടക്കും. ഫെബ്രുവരി 15ന് രണ്ടാംഘട്ടം, 19ന് മൂന്നാംഘട്ടം, 23ന് നാലാംഘട്ടം, 27ന് അഞ്ചാംഘട്ടം, മാര്‍ച്ച് നാലിന് ആറാംഘട്ടം, എട്ട് ന് ഏഴാംഘട്ടം എന്നീ തീയതികളിലായാണ് യുപി തിരഞ്ഞെടുപ്പ് നടക്കുക.

ഗോവ, പഞ്ചാബ് എന്നിവിടങ്ങളില്‍ ഫെബ്രുവരി നാലിനും ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15 നുമായിരിക്കും വോട്ടെടുപ്പ്.

മണിപ്പൂരില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം മാര്‍ച്ച് 4 നും രണ്ടാം ഘട്ടം മാര്‍ച്ച് 8നും ആയിരിക്കും

അഞ്ച് സംസ്ഥാനങ്ങളിലായി 16 കോടി വോട്ടമാരുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക ജനുവരി 12ന് മുന്‍പ് പുറത്തിറക്കും.

അഞ്ച് സംസ്ഥാനങ്ങളിലുമായി 693 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് 1,85,000 പോളിംഗ് ബൂത്തുകളാണ് കമ്മീഷന്‍ സജജീകരിക്കുന്നത് .

Top