election commision – VS Achudanadhan

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. അഭിഭാഷകനായ വി. അശോകനാണ് പരാതിക്കാരന്‍.

ഉമ്മന്‍ ചാണ്ടി 31 അഴിമതിക്കേസുകളിലും മന്ത്രിസഭാംഗങ്ങള്‍ മൊത്തം 136 കേസുകളിലും പെട്ടിട്ടുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനക്കെതിരെയാണ് പരാതി. വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോപണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

Top