പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്‌ഫോടനത്തില്‍ സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു

Balochistan

ഇസ്ലാമാബാദ്: പൊതു തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ പാക്കിസ്ഥാനില്‍ ബോംബ് സ്‌ഫോടനത്തില്‍ സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി സ്ഥാനാര്‍ഥി ഇക്രാമുള്ള ഗാണ്ടാപൂരാണു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ദേര ഇസ്മയില്‍ ഖാനിലെ സ്ഥാനാര്‍ഥിയായിരുന്ന ഇക്രാമുള്ള ഖൈബര്‍ പക്തൂണ്‍ക്വ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തിലാണു കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

സ്‌ഫോടനത്തില്‍ ഇക്രാമുള്ളയുടെ ഗാര്‍ഡും ഡ്രൈവറും കൊല്ലപ്പെട്ടു. ഖൈബര്‍ പക്തൂണ്‍ക്വ പ്രവിശ്യയിലെ പിടിഐ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്നു ഇക്രാമുള്ള.

ഇദ്ദേഹത്തിന്റെ സഹോദരനും നിയമമന്ത്രിയുമായിരുന്ന ഇസ്രാമുള്ള സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ മത്സരിച്ചാണ് ഇക്രാമുള്ള മന്ത്രിസഭയിലെത്തിയത്. 2013ലാണ് സഹോദരന്‍ കൊല്ലപ്പെട്ടത്.

Top