എറണാകുളം ജില്ലയിലെ ഇലക്ഷൻ പ്രചാരണം ഇന്ന് അവസാനിക്കും

കൊച്ചി : തദ്ദേശതിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് മൂന്നു മണിയോടെ രാഷ്ട്രീയപാർട്ടികളുടെ കൊട്ടിക്കലാശം ആരംഭിക്കും. വൈകുന്നേരം 6 മണി വരെയാണ് പരസ്യ പ്രചാരണത്തിന് സമയം അനുവദിച്ചിരിക്കുന്നത്.

കൊട്ടിക്കലാശത്തിലും വാഹന റാലിയിലും റോഡ് ഷോയിലും മൂന്നു വാഹനങ്ങളിൽ കൂടുതൽ പങ്കെടുക്കരുത് എന്നാണ് ജില്ലാ കളക്ടർ നിർദേശം നൽകിയിരിക്കുന്നത്. മാത്രമല്ല, ആളെ കൂട്ടിയുള്ള വലിയ പ്രചാരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കില്ല.

Top