അമിത് ഷാ ഇന്ന് കേരളത്തില്‍ ; ഗെഹ് ലോട്ടും, പീയൂഷ് ഗോയലും നാളെ എത്തും

തൃശൂര്‍: ബിജെപി അധ്യക്ഷൻ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിൽ എത്തും. എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം പങ്കെടുക്കും.

വൈകിട്ട് 4.30 ന് തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തു നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ അമിത്ഷാ പ്രവർത്തകരെ അഭിസംബോധന ചെയ്യും.കേന്ദ്രമന്ത്രിമാരായ തവർ ചന്ദ് ഗെഹ് ലോട്ട്,പീയൂഷ് ഗോയൽ എന്നിവരും എൻ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാനായി കേരളത്തിലെത്തും.

ഇന്ന് വൈകിട്ട് 3 ന് വടകരയിലും,6 ന് കാസർകോടും നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഗെഹ് ലോട്ട് പങ്കെടുക്കും. 17ന് കേരളത്തിലെത്തുന്ന പീയൂഷ് ഗോയൽ ആലപ്പുഴയിലും, വയനാടും നടക്കുന്ന പരിപാടികളിൽ സംബന്ധിക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. ഇന്നും നാളെയും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും. രാവിലെ പത്തേകാലിന് പത്തനാപുരത്താണ് ആദ്യ യോഗം. മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.

Top