തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി

കാസര്‍ഗോഡ്: മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി. കാസര്‍ഗോഡ് ക്രൈം ബ്രാഞ്ച് ഓഫീസിലാണ് സുരേന്ദ്രന്‍ ഹാജരായത്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ സുന്ദരയ്ക്ക് കോഴ നല്‍കി എന്ന കേസിലാണ് അന്വേഷണം.

കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യല്‍. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മുന്‍പാകെയാണ് കെ സുരേന്ദ്രന്‍ ഹാജരായത്. ഇലക്ഷന്‍ അട്ടിമറിക്കാന്‍ കോഴ നല്‍കി എന്ന വകുപ്പാണ് സുരേന്ദ്രന് മേല്‍ ചുമത്തിയിട്ടുള്ളത്. കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.

 

Top