തെരഞ്ഞെടുപ്പ് കോഴക്കേസ്; തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് തെളിവെടുപ്പ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സികെ ജാനുവിനുമെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് തെളിവെടുപ്പ്. സി കെ ജാനുവിന്റെ പാര്‍ട്ടിയായ ജെആര്‍പിയുടെ നേതാവ് പ്രകാശന്‍ മൊറാഴയെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ചാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്.

സ്ഥാനാര്‍ത്ഥിയാകാനായി ജാനുവിന് സുരേന്ദ്രന്‍ കോഴ നല്‍കിയെന്നായിരുന്നു ആരോപണമുയര്‍ന്നത്. ഇതില്‍ ആദ്യ ഗഡു കൈമാറിയത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണെന്നായിരുന്നു ജെ ആര്‍പി മുന്‍ നേതാവായിരുന്ന പ്രസീതയുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്നാണ് പ്രകാശന്‍ മൊറാഴയെ ഹോട്ടലിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്.

 

Top