തെരഞ്ഞെടുപ്പ്: ശേഷിക്കുന്ന മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണചിത്രം ഇന്ന് വ്യക്തമാകും. ബാക്കിയുള്ള നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് പ്രഖ്യാപിക്കും. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ പട്ടികയില്‍ ബാക്കിവച്ചത്.

മാനന്തവാടി സീറ്റിലേക്കു പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പിന്മാറിയ സാഹചര്യത്തില്‍ അത് ഉള്‍പ്പെടെ നാല് സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാന്‍ ഉള്ളത്. കഴക്കൂട്ടം സീറ്റിലേക്കു ശോഭ സുരേന്ദ്രന്റെ പേര് തന്നെയാണ് സജീവ പരിഗണനയില്‍ ഉള്ളത്. കഴക്കൂട്ടത്തു മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ശോഭയും വ്യക്തമാക്കിയിട്ടുണ്ട്. ശോഭ സുരേന്ദ്രനും, സംസ്ഥാന നേതൃത്വവുമായി കേന്ദ്ര നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തി.

 

Top