തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് കേരളത്തില്‍, നാലരയോടെ തൃശ്ശൂരില്‍

amithsha

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. വൈകിട്ട് നാലരയോടെ തൃശൂരിലും തുടര്‍ന്ന് ആലുവയിലേക്കും അമിത് ഷാ എത്തും. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും കേരളത്തിലെത്തി കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. വ്യാഴാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തും.

വൈകീട്ട് 4.30ന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്തു നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. കേന്ദ്രമന്ത്രിമാരായ തവര്‍ ചന്ദ് ഗെഹ്ലോട്ട്, പിയൂഷ് ഗോയര്‍ എന്നിവരും എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കാനായി കേരളത്തിലെത്തും.

ഇന്ന് വൈകീട്ട് 3 മണിക്ക് വടകരയിലും ആറ് മണിക്ക് കാസര്‍ഗോഡും നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ഗെഹ്ലോട്ട് പങ്കെടുക്കും. 17ന് കേരളത്തിലെത്തുന്ന പിയൂഷ് ഗോയല്‍ ആലപ്പുഴയിലും, വയനാടും നടക്കുന്ന പരിപാടികളില്‍ സാന്നിധ്യം അറിയിക്കും.

Top